കെ​സി​വൈ​എം സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണമെ​ന്‍റ്
Sunday, September 22, 2024 6:43 AM IST
കൊ​ഴി​ഞ്ഞാ​മ്പാ​റ: കെ​സി​വൈ​എം പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ ജോ​സ​ഫ് ഇ​രി​മ്പ​ൻ മെ​മ്മോ​റി​യ​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണമെ​ന്‍റ് ത​ത്ത​മം​ഗ​ലം ഫൊ​റോ​ന​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ കൊ​ഴി​ഞ്ഞാ​മ്പാ​റ യൂ​ണി​റ്റി​ൽ ന​ട​ത്തി. സെ​ന്‍റ് ഫ്രാ​ൻ​സി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 19 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.​ ചി​റ്റൂ​ർ എ​എ​സ്ഐ യേ​ശു​ദാ​സ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​ന ടീം ​ഒ​ന്നാ​ം സ്ഥാനം നേടി. ര​ണ്ടാം സ്ഥാ​നം കാ​രാ​പ്പാടം എ ​ടീ​മും മൂ​ന്നാം സ്ഥാ​നം പൊ​ന്നം​കോ​ട് ഫൊ​റോ​നാ ടീ​മും നേ​ടി.​ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് ക​ല്ല​ടി​ക്കോ​ട് യൂ​ണി​റ്റി​ലെ എൻ.ജെ. ലി​ബി ​അ​ർ​ഹ​നാ​യി.​ മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് പാ​ല​ക്ക​യം യൂ​ണി​റ്റി​ലെ ബ്രൈ​റ്റ് അ​ർ​ഹ​നാ​യി.