മ​ണ്ണൂ​രി​ൽ വ്യാ​പ​ക​മാ​യി നെ​ൽ​കൃ​ഷി ന​ശി​ച്ചു
Sunday, September 22, 2024 6:42 AM IST
ഒറ്റ​പ്പാ​ലം:​ മ​ണ്ണൂ​രി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം, മ​ണ്ണൂ​ർ കു​ണ്ടു​കാ​വ് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് വ്യാ​പ​ക​മാ​യ ഓ​ല​ക​രി​ച്ചി​ൽ മൂ​ലം നെ​ൽ​ക്കൃ​ഷി ന​ശി​ച്ച​ത്. മ​ണ്ണൂ​രി​ൽ ഭൂ​രി​ഭാ​ഗം നെ​ൽ​വ​യ​ലു​ക​ളി​ലും ഓ​ല​ക​രി​ച്ചി​ൽ വ്യാ​പ​കമാ​ണ്. ഏ​ക്ക​ർ ക​ണ​ക്കി​ന് നെ​ൽ​കൃഷി​ക്കു രോ​ഗം ബാ​ധി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

മ​ണ്ണൂ​ർ കു​ണ്ടു​കാ​വ് പാ​ട​ശേ​ഖ​ര​ത്തി​ൽ 30 ഏ​ക്ക​റി​ല​ധി​കം കൃ​ഷി ഓ​ല​ക​രി​ച്ചി​ൽ​മൂ​ലം ന​ശി​ച്ച​ത്. ഞാ​റ​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലും പേ​ര​ടി​ക്കു​ന്ന് പാ​ട​ശേ​ഖ​ര​ത്തി​ലും രോ​ഗം വ്യാ​പ​ക​മാ​ണ്.
ക​തി​ർ വ​ന്ന​തി​നു​ശേ​ഷ​മാ​ണ് രോ​ഗം ക​ണ്ടു​തു​ട​ങ്ങി​യ​തെ​ന്ന​തി​നാ​ൽ കീ​ട​നാ​ശി​നി​പ്ര​യോ​ഗ​വും അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. ഇ​ത്ത​വ​ണ മ​ണ്ണൂ​രി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഓ​ല​ക​രി​ച്ചി​ലി​നു​പു​റ​മേ പോ​ള​രോ​ഗ​വു​മു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മൂ​പ്പ് കു​റ​ഞ്ഞ ജ്യോ​തി വി​ത്താ​ണ് ഇ​ത്ത​വ​ണ കു​ണ്ടു​കാ​വ് പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ചെ​യ്ത​ത്.


ഒ​രേ​ക്ക​റി​ന് 30,000 ത്തി​ലേ​റെ രൂ​പ ചെ​ല​വു​വ​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ​ട്ടാ​മ്പി കാ​ർ​ഷി​ക​ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. വി​ള ന​ശി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൃ​ഷി​വ​കു​പ്പ് ശേ​ഖ​രി​ക്കു​ന്ന​താ​യി കു​ണ്ടു​കാ​വ് പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. കു​ട്ടി​ക്കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വി​ള ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ സ​ർ​ക്കാ​രി​നോ​ട്‌ ആ​വ​ശ്യ​പ്പെ​ട്ടു.