ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന സി​എം​എ​ൽ ക​ലോ​ത്സ​വം: ധോ​ണി യൂ​ണി​റ്റി​ന് കി​രീ​ടം
Sunday, September 22, 2024 6:42 AM IST
ഒ​ല​വ​ക്കോ​ട്: സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ന​ട​ന്ന ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന സി​എം​എ​ൽ ക​ലോ​ത്സ​വ​ത്തി​ൽ ധോ​ണി സെ​ന്‍റ് ജെയിം​സ് ദ ​ഗ്രേ​റ്റ് ച​ർ​ച്ച് കി​രീ​ടം സ്വ​ന്ത​മാ​ക്കി. പു​ലാ​പ്പ​റ്റ ഹോ​ളി ക്രോ​സ് ച​ർ​ച്ച് ര​ണ്ടാം സ്ഥാ​ന​വും അ​ക​മ​ല​മാ​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സാ​ഹി​ത്യ ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ന​ലെ ന​ട​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി മു​ന്നൂ​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ. ​അ​ജി ഐ​ക്ക​ര നി​ർ​വ​ഹി​ച്ചു.


സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സി​സ്റ്റ​ർ ലി​മാ റോ​സ് സി​എ​ച്ച്എ​ഫ്, ഫാ. ​സ​ജി വ​ട്ടു​ക​ള​ത്തി​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സി​എം​എ​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി​എം​എ​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത്, സി​എ​ൽ​സി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സി​എം​എ​ൽ ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പ്രീ​തി ഡി​ഡി​പി എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ല്കി.