ഒ​റ്റ​പ്പാ​ലം- ചെ​ർ​പ്പു​ള​ശേരി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ ഉ​ട​ൻ ആ​രം​ഭി​ക്കും
Monday, September 23, 2024 1:35 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം - ചെ​ർ​പ്പു​ള​ശേ​രി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പാ​ലം ചെ​ർ​പ്പു​ള​ശേ​രി റോ​ഡ് പ്ര​വൃ​ത്തി ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് മു​ഴു​വ​നാ​യി മാ​റ്റു​ന്ന​തി​നാ​യി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യു​മാ​യി എ​ഗ്രി​മെ​ന്‍റ് വെ​ച്ചാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​ത്.

എ​ന്നാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഒ​രു വ​ർ​ഷ​ത്തോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ചെ​ർ​പ്പു​ള​ശേ​രി ഒ​റ്റ​പ്പാ​ലം റോ​ഡി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ഉ​ന്ന​യി​ച്ചി​രു​ന്നു.


ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി. ​മ​മ്മി​ക്കു​ട്ടി​യും ഇ​ട​പെ​ട്ടു. കാ​ല​വ​ർ​ഷം ആ​യ​തി​നാ​ൽ റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലും മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ ശ്ര​ദ്ധ​യി​ലു​മെ​ല്ലാം കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ക്കു​ക​യും അ​ടി​യ​ന്ത​ര​ന​ട​പ​ടി എ​ന്ന നി​ല​യി​ൽ ചെ​ർ​പ്പു​ള​ശേ​രി -ഒ​റ്റ​പ്പാ​ലം റോ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കു​ന്ന​തി​ന്ന് തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.