മേ​ട്ടു​പ്പാ​ള​യം- കൂ​നൂ​ർ പ്രധാന റോ​ഡി​ൽ കാട്ടാനയിറങ്ങി
Tuesday, September 24, 2024 1:35 AM IST
കോ​യ​മ്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യം- കൂ​നൂ​ർ റോ​ഡി​ൽ മ​ര​പ്പാ​ലം ഭാ​ഗ​ത്തി​നു സ​മീ​പം കാ​ട്ടാ​ന​യി​റ​ങ്ങി​യ​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. പ്ര​ധാ​ന പാ​ത​യി​ൽ കാ​ട്ടാ​ന​യെ ക​ണ്ട് എ​ല്ലാ​വ​രും അ​ന്പ​ര​ന്നു. പ​ല​യി​ട​ത്തും ആ​ന ത​ന്പ​ടി​ച്ച​തോ​ടെ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. ഏ​റെനേ​രം റോ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചെ​ല​വ​ഴി​ച്ച കാ​ട്ടാ​ന പി​ന്നീ​ട് കാ​ട്ടി​ലേ​ക്കു പി​ൻ​വാ​ങ്ങി. മേ​ട്ടു​പ്പാ​ള​യം-​കു​ന്നൂ​ർ മ​ല​യോ​രപാ​ത​യി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.