വള്ളിപ്പടർപ്പ് കഴുത്തിൽചുറ്റി വീണ ബൈക്ക് യാത്രക്കാരൻ പാൽവണ്ടി ദേഹത്തു കയറി മരിച്ചു
1454742
Friday, September 20, 2024 11:20 PM IST
വണ്ടിത്താവളം: വിളയോടി പുഴപ്പാലം പാതയിൽ മരത്തിൽനിന്നു താണുകിടന്ന വള്ളിപ്പടർപ്പ് കഴുത്തിൽചുറ്റി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ വീണ യാത്രികൻ എതിരേവന്ന പാൽവണ്ടി കയറി തൽക്ഷണം മരിച്ചു. ചെറിയ കല്യാണപേട്ട പരേതനായ വേലുക്കുട്ടിയുടെ മകൻ ഗോപിനാഥൻ(58) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.15 ന് വിളയോടി സദ്ഗുരു ആശ്രമത്തിനു സമീപത്തെ വളവുപാതയിലാണ് അപകടം. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ കിടന്നതോടെ കുറേസമയം ഗതാഗതം തടസപ്പെട്ടു.
എച്ച്ഡിഎഫ്സി ബാങ്ക് ചിറ്റൂർ ബ്രാഞ്ച് സെക്യൂരിറ്റി ജീവനക്കാരനായ ഗോപിനാഥൻ ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മീനാക്ഷിപുരം പോലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ഭാര്യ: സുനിത, മക്കൾ: സഞ്ജയ്, നിമിൽ. മരുമകൾ: ജിനിഷ.