ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാലുപേർക്കു പരിക്ക്
Saturday, August 3, 2024 1:06 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ആ​ര്യ​മ്പാ​വ് കൊ​ട​ക്കാ​ട് കൊ​മ്പം ഭാ​ഗ​ത്ത് ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ​യും ആ​ര്യ​മ്പാ​വ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.


അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ആ​യ കു​ണ്ടൂ​ർ​കു​ന്ന് സ്വ​ദേ​ശി കാ​ഞ്ഞ​ങ്ങാ​ട് വീ​ട്ടി​ൽ സു​ന്ദ​ര​ൻ (55) ന് ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​രാ​യ സു​നി​ത, അ​നി​ത, നീ​ലി എ​ന്നീ യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്.

കൊ​മ്പം വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.