ചിറ്റൂർ: പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. നല്ലേപ്പിള്ളി കലയാൻ കുളമ്പിൽ പ്രകാശിന്റെ ഭാര്യ ലതിക(42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള പശു തൊഴുത്തിലേക്കുള്ള വയറിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു. സമീപവാസികൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.