പിട്ടുപ്പീടിക റോഡിൽ ഗർത്തങ്ങൾ അടയ്ക്കണം
1451829
Monday, September 9, 2024 1:35 AM IST
കൊടുവായൂർ: പിട്ടുപ്പീടിക പെട്രോൾ പമ്പിനു സമീപം റോഡ് തകർന്ന് ഗർത്തങ്ങളുണ്ടായിരിക്കുന്നതിനാൽ വാഹനസഞ്ചാരം അപകടഭീഷണിയിൽ. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടുമറിയുന്നത് പതിവായി.
ഗർത്തങ്ങൾ കാരണം ഗതാഗതതടസവുമുണ്ടാകുന്നു. കൊടുവായൂർ - തൃശൂർ അന്തർസംസ്ഥാനപാതയെന്നതിനാൽ ചരക്ക്കടത്ത്, വിനോദസഞ്ചാര, തീർഥാടന വാഹനങ്ങളും ഇടതടവില്ലാതെ സഞ്ചരിക്കുന്നു. പൊതുമരാമത്ത് അധികൃതർക്ക് പരാതി അറിയിച്ചിട്ടും ഗർത്തങ്ങൾ ശരിപ്പെടുത്താൻ നടപടി ഉണ്ടാകുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.