കർഷകന്റെ 30 ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
1451620
Sunday, September 8, 2024 6:03 AM IST
കോയമ്പത്തൂർ: തിരുപ്പൂർ ജില്ലയിലെ മുളനൂർ ബ്ലോക്കിലെ കുമാരപാളയം ഗ്രാമത്തിലെ കർഷകന്റെ 30 ആടുകളെ തെരുവ് നായകൾ കടിച്ചുകൊന്നു. മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കർഷകൻ പറഞ്ഞു. ഈ പ്രദേശത്ത് തെരുവ്നായകളുടെ ശല്യം രൂക്ഷമായിരുന്നു.
പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും നഷ്ടപരിഹാരം സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ല. രാത്രികാലങ്ങളിൽ കന്നുകാലികളെ വേലികെട്ടിയ പറമ്പിൽ ഒതുക്കി നിർത്തുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ എടുത്തിട്ടും പ്രദേശത്തെ കർഷകർ ഈ വിഷയത്തിൽ പൊറുതി മുട്ടുകയാണ്.