കൂക്കംപാളയം ഗവ. യുപി സ്കൂളിൽ ഇഎൽഇപി പദ്ധതി
1451831
Monday, September 9, 2024 1:35 AM IST
അഗളി: പ്രൈമറി ക്ലാസുകളിലെ മലയാളം മീഡിയം കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഇഎൽഇപി പദ്ധതിയുടെ ഉദ്ഘാടനം എൻ. ഷംസുദ്ദീൻ എംഎൽഎ സ്കൂൾ അങ്കണത്തിൽ നിർവഹിച്ചു. മണ്ണാർക്കാട് ഉപജില്ലയിൽ ഈ പദ്ധതി നടപ്പിലാക്കുന്ന ഏക സ്കൂളാണ് കൂക്കംപാളയം ഗവ. യുപി സ്കൂൾ.
പഞ്ചായത്തംഗം ബിന്ദുമോൾ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. ഷാജു പെട്ടിക്കൽ, ബിപിസി ഭക്തഗിരീഷ്, ഷിബു സിറിയക്, പിടിഎ പ്രസിഡന്റ് സമീറ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജോസഫ് ആന്റണി സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.