പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷിച്ചു
1451827
Monday, September 9, 2024 1:35 AM IST
വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി
വടക്കഞ്ചേരി: മരിയൻ തീർഥാടന കേന്ദ്രമായ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽ ഇന്നലെ വൈകീട്ട് 4.30ന് ആഘോഷമായ കുർബാന, പ്രസംഗം, ലദീഞ്ഞ് തുടങ്ങിയ ശുശ്രൂഷകളുണ്ടായി. സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ജനന തിരുനാളിന് മുന്നോടിയായി ശനിയാഴ്ച വരെ ദിവസവും വൈകുന്നേരം ആഘോഷമായ കുർബാന, പ്രസംഗം, ലദീഞ്ഞ്, നേർച്ച എന്നിവ നടന്നു. വികാരി ഫാ.റെജി പെരുമ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. റ്റിബിൻ കരോട്ടുപുള്ളുവേലിപാറയിൽ, കൈക്കാരൻമാരായ ജോസ് വർഗീസ് ചുക്കനാനിക്കൽ, ജെയിംസ് ലൂക്കോസ് പൂതക്കുഴി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുനാൾ പരിപാടികൾ.
വചനഗിരി സെന്റ് ജോർജ്
വടക്കഞ്ചേരി: വചനഗിരി സെന്റ് ജോർജ് ദേവാലയത്തിൽ ഇന്നലെ രാവിലെ 10 ന് നടന്ന ആഘോഷമായ കുർബാനക്കും പുതിയ ദേവാലയത്തിന്റെ അടിസ്ഥാന ശിലാസ്ഥാപനത്തിനും രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കാർമികത്വം വഹിച്ചു. വടക്കഞ്ചേരി ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ സഹകാർമികനായി. വികാരി ഫാ.ഹെൽബിൻ മീമ്പള്ളിൽ, കൈക്കാരന്മാരായ ഷിബു ഊന്നുപാലത്തിങ്കൽ, ബെന്നി പൊരിയത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുനാൾ പരിപാടികൾ.
കരിങ്കയം സെന്റ് മേരീസ്
മംഗലംഡാം: കരിങ്കയം സെന്റ് മേരീസ് ദേവാലയത്തിൽ ഇന്നലെ വൈകീട്ട് നാലിന് ആഘോഷമായ കുർബാന, പ്രസംഗം, പള്ളിചുറ്റി പ്രദക്ഷിണം. ഫാ. അനൂപ് പാട്ടത്തിൽ കർമികനായി. വികാരി ഫാ. ലീരാസ് പതിയാന്റെ നേതൃത്വത്തിലായിരുന്നു തിരുനാൾ പരിപാടികൾ.
ചിറ്റടി സെന്റ് മേരീസ് പള്ളി
ചിറ്റടി: മരിയൻ നഗർ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ മാതൃദിനമായി ആഘോഷിച്ചു. രാവിലെ ഏഴിന് കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ്, നേർച്ച വിതരണം തുടങ്ങിയ ശുശ്രൂഷകളുണ്ടായി. വികാരി ഫാ.ജോസ് കൊച്ചുപറമ്പിൽ കൈക്കാരന്മാരായ ജോയ് മാലാന, സീജോ മുതുകാട്ടിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുനാൾ പരിപാടികൾ.
പന്തലാംപാടം നിത്യസഹായ മാതാ പള്ളി
വടക്കഞ്ചേരി: പന്തലാംപാടം നിത്യസഹായ മാതാ പള്ളിയിൽ ഇന്നലെ ജപമാല, ആഘോഷായ കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവയുണ്ടായി. വികാരി ഫാ.ജോബി കാച്ചപ്പിള്ളി കൈക്കാരമാരായ ജോസ് മാസ്റ്റർ വടക്കേമുറിയിൽ, ക്രിസ്റ്റഫർ മലേകണ്ടത്തിൽ, സണ്ണി പന്നിക്കോട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ നടന്നത്.
കടപ്പാറ സെന്റ് മേരീസ് പള്ളി
മംഗലംഡാം: കടപ്പാറ സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ.ജോയ്സൺ ആക്കപറമ്പിൽ, കൈക്കാരൻമാരായ ഷാജി നടയിൽ, തങ്കച്ചൻ വയലിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ പരിപാടികൾ നടന്നു.
ആരോഗ്യപുരം സെന്റ് മേരീസ്
വടക്കഞ്ചേരി: ആരോഗ്യപുരം സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ മാതൃദിനമായി ആഘോഷിച്ചു. രാവിലെ ആഘോഷമായ, കുർബാന, പ്രസംഗം, ലദീഞ്ഞ്. വികാരി ഫാ. വിൻസന്റ് ഒല്ലൂക്കാരൻ, കൈക്കാരൻമാരായ പോൾ കണ്ണാടൻ, സബിൻ പാലായി തറയിൽ, ജോബി മംഗലാമഠത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുനാൾ പരിപാടികൾ.
ഷൊർണൂർ സെന്റ് ആന്റണീസ്
ഷൊർണൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷിച്ചു. രാവിലെ നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. ജപമാലൈ ലോറൻസ് കാർമികത്വം വഹിച്ചു. സെന്റ് മേരീസ് കുടുംബയൂണിറ്റ് നേതൃത്വം നൽകി. പ്രദക്ഷിണവും രൂപത്തിൽ പുഷ്പാർച്ചനയും നടത്തി. പ്രദക്ഷിണത്തിന് ശേഷം നേർച്ചപായസം വിതരണം ചെയ്തു.
മലന്പുഴ മരിയനഗർ സെന്റ് മേരീസ് ദേവാലയം
മലന്പുഴ: മരിയ നഗർ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള എട്ട് നോന്പാചരണവും പതിനേഴാം മരിയൻ തീർഥാടനവും പത്തൊന്പതാം ഉൗട്ടുതിരുനാൾ ആഘോഷവും നടന്നു.
ഇന്നലെ രാവിലെ എട്ടിന് മലന്പുഴ സെന്റ് ജൂഡ്സ് പള്ളിയിൽ നിന്നും വികാരി ഫാ. ആൻസൻ മേച്ചേരിയുടെ പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച പദയാത്ര ഫാ. വിൽസൻ ഫ്ലാഗ് ഓഫ് ചെയ്തു. പദയാത്ര മരിയനഗർ സെന്റ് മേരീസ് ദേവാലയത്തിലെത്തിയശേഷം തിരുനാൾ പാട്ടുകുർബാനക്ക് ഫാ. അഖിൽ കണ്ണന്പുഴ മുഖ്യ കാർമികനായി. മേരിമാത മേജർ സെമിനാരി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. റോബി കൂന്താനിയിൽ സന്ദേശം നൽകി.
തുടർന്ന് ലദീഞ്ഞ്, ഉൗട്ടുനേർച്ച എന്നിവയുണ്ടായി. വികാരി ഫാ. ജിതിൻ ചെറുവത്തൂർ, കൈകാരന്മാരായ ബിനോയ് പുത്തൻപുരയിൽ, ബിജു തടത്തിൽ, കണ്വീനർമാരായ മാണിച്ചൻ വെള്ളപ്പാട്ട്, തോമസുകുട്ടി തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.