സ്കൂൾ ലോഗോ പ്രകാശനം ചെയ്തു
1451830
Monday, September 9, 2024 1:35 AM IST
അഗളി: കാരറ ഗവ. യുപി സ്കൂളിനായി ചിത്രകാരൻ മദനൻ രൂപകൽപ്പന ചെയ്ത ലോഗോ എൻ. ഷംസുദ്ദീൻ എംഎൽഎ പ്രകാശനം ചെയ്തു. ഉല്ലസിച്ച് പഠിക്കാം സേവനത്തിനായി ജീവിക്കാം എന്ന ആശയയം ഉൾക്കൊള്ളുന്നതാണ് ലോഗോ. ചടങ്ങിൽ മദനൻ മാഷിനെ ഉപഹാരം നൽകി ആദരിച്ചു. അഗളി ബിആർസി ബിപിസി ഭക്തഗിരീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു പെട്ടിക്കൽ, പിടിഎ പ്രസിഡന്റ് പ്രേമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഫിനി ജോൺ, ഹെഡ്മിസ്ട്രസ് സിന്ധു സാജൻ, പപ്പ, നിഷമോൾ പ്രസംഗിച്ചു.