മണ്ണാർക്കാട്: നൊട്ടമലയിൽ പ്രവർത്തിക്കുന്ന എൻഎസ് മോട്ടോഴ്സ് എന്ന വാഹന വില്പന സ്ഥാപനത്തിൽ മോഷണം. പണവും സിസി ടിവിയുടെ ഹാർഡ് ഡ്രൈവും കവർന്നു. വെള്ളി രാത്രി 7.30നും ഇന്നലെ രാവിലെ 7മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു.
ഓഫീസ് മുറിയുടെ വാതിൽ പൊളിച്ചാണ് മോഷണം നടന്നിട്ടുള്ളത്. മോശയുടെ വലിപ്പ് കുത്തിതുറന്ന് കച്ചവടാവശ്യത്തിനായി സൂ ക്ഷിച്ചിരുന്ന 2,35,000 രൂപയും മേശയ്ക്കടിയിലായി സ്ഥാപിച്ചിരുന്ന ഹാർഡ് ഡ്രൈവുമാണ് അപഹരിക്കപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. പെരിമ്പടാരി സ്വദേശി ഹംസയുടെ പരാതിയിൽ മണ്ണാർക്കാട് പോലീസ് കേസെടുത്തു.