ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന ഭീതിപരത്തി
1451828
Monday, September 9, 2024 1:35 AM IST
കോയമ്പത്തൂർ: വാൽപ്പാറയിലെ പച്ചമല എസ്റ്റേറ്റിൽ ഒറ്റപ്പെട്ട കാട്ടാന ജനവാസമേഖലയിൽ പ്രവേശിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഭക്ഷണവും വെള്ളവും തേടി മൃഗങ്ങൾ പലപ്പോഴും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന പ്രദേശത്ത് മനുഷ്യ-വന്യജീവി സംഘർഷം നിലനിൽക്കുന്നുണ്ട്. രാവിലെ എസ്റ്റേറ്റ് വളപ്പിൽ കയറിയ ആന വൈകുന്നേരം വരെ അവിടെത്തന്നെ നിന്നതോടെ പ്രദേശത്തെ വാഴകളും വിവിധയിനം ചെടികളും നശിപ്പിച്ചു.
എസ്റ്റേറ്റ് തൊഴിലാളികൾ ആദ്യം ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ ശ്രമം വിജയിച്ചില്ല. അപകടസാധ്യത മനസ്സിലാക്കിയ തൊഴിലാളികൾ ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. മണിക്കൂറുകൾ പരിശ്രമിച്ച് ആനയെ സുരക്ഷിതമായി വനമേഖലയിലേക്ക് തിരിച്ചുവിട്ടു.