ദി​വ്യോ​ദ​യ സ്ഥാ​പ​കദി​നാ​ച​ര​ണ​വും സം​ഗ​മ​വും ശ്ര​ദ്ധേ​യ​മാ​യി
Saturday, August 3, 2024 1:06 AM IST
കോ​യ​മ്പ​ത്തൂ​ർ: ദി​വ്യോ​ദ​യ ഇ​ന്‍റ​ർ റി​ലീ​ജി​യ​സ് സെ​ന്‍റ​റി​ന്‍റെ നാ​ല്പ​ത്തി​യ​ഞ്ചാ​മ​തു സ്ഥാ​പ​ക​ദി​ന​വും, പീ​സ് ആ​ൻ​ഡ് ഹാ​ർ​മ​ണി ക്ല​ബി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​വും ശ്ര​ദ്ധേ​യ​മാ​യി. ദി​വ്യോ​ദ​യ സ​ർ​വ​മ​ത കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ വി​വി​ധ മ​ത​നേ​താ​ക്ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സി​എ​സ്ഐ കോ​യ​മ്പ​ത്തൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് തി​മോ​ത്തി ര​വീ​ന്ദ​ർ, പേ​രൂ​ർ ആ​ദീ​നം ത​വ​തി​രു. ശാ​ന്ത​ലിം​ഗ​മ​രു​താ​ച​ല അ​ടി​ക​ളാ​റെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ർ​ജു​ൻ , ജ​മാ​അ​ത്ത് ഇ​സ്ലാ​മി ഹി​ന്ദ് സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ ഹ​ക്കീം, കോ​യ​മ്പ​ത്തൂ​ർ ജൈ​ന സം​ഘ​ട​ന​യു​ടെ മെം​ബ​ർ മോ​ത്തി​ലാ​ൽ ര​ത്തോ​ർ, കോ​യ​മ്പ​ത്തൂ​ർ ഗു​രു​വാ​ത്ര സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ഗു​ർ​പ്രീ​ത് സിം​ഗ് തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.


രാ​വി​ലെ തു​ട​ങ്ങി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് ദി​വ്യോ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൽ​സ​ൺ ച​ക്യ​ത്ത് സി​എം​ഐ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. കോ​യ​ന്പ​ത്തൂ​രി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ യു​വ പീ​സ് അം​ബാ​സ​ഡ​ർ​മാ​രെ ആ​ദ​രി​ച്ചു. രാ​മ​നാ​ഥ​പു​രം ട്രി​നി​റ്റി മെ​ട്രി​ക്കു​ലേ​ഷ​ൻ സ്‌​കൂ​ൾ, സാ​യി​ബാ​ബ കോ​ള​നി​യി​ലെ ലി​സ്യൂ സ്‌​കൂ​ളു​ക​ൾ മി​ക​ച്ച പീ​സ് ആ​ൻ​ഡ് ഹാ​ർ​മ​ണി ക്ല​ബി​നു​ള്ള അ​വാ​ർ​ഡ് നേ​ടി.