മേ​ലാ​ർ​കോ​ട് ആ​ർ​സി സ്ട്രീ​റ്റ് റോ​ഡ് ചെ​ളി​ക്കുഴിയായി
Friday, August 2, 2024 12:57 AM IST
ആ​ല​ത്തൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മേ​ലാ​ർ​കോ​ട് ആ​ർ​സി സ്ട്രീ​റ്റ് റോ​ഡ് ചെ​ളി​കു​ഴി​യാ​യി. ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത ചാ​ലു​ക​ൾ മ​ഴ പെ​യ്ത് ചെ​ളി​യാ​യ​തോ​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ​ക്ക് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ടാ​യി.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണ്. അ​ധി​കാ​രി​ക​ൾ ഇ​തി​ന് എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ഇതുവഴിയുള്ള കാൽനട-വാഹന യാത്ര ദുഷ്കരമായിരിക്കുകയാണ്.