നാ​ലാംദി​വ​സ​വും നെ​ല്ലി​യാ​മ്പ​തി ഒ​റ്റ​പ്പെ​ട്ടു
Friday, August 2, 2024 12:57 AM IST
നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി നാ​ലാം ദി​വ​സ​വും ഒ​റ്റ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നാ​ണ് നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും തൊ​ഴി​ലാ​ളി​ക​ളും റോ​ഡി​ലെ ത​ട​സം നീ​ക്കാ​നെ​ത്തി.

ശ​നി​യാ​ഴ്ച​യോ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു അ​ധി​കൃ​ത​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും.

സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​യി ജീ​പ്പ് ഡ്രൈ​വ​ർ​മാ​രും ദി​വ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ചു​രം റോ​ഡി​ലെ ത​ട​സം നീ​ക്കു​ന്ന​തി​നാ​യി അ​ഞ്ചു ജീ​പ്പു​ക​ളി​ലാ​യി മു​പ്പ​തോ​ളം ഡ്രൈ​വ​ർ​മാ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ണ്ണും ച​ളി​യും ക​ല്ലും മാ​റ്റു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടു.


ഗ​വ​. ഫാ​മി​ൽ നി​ന്ന് 10 തൊ​ഴി​ലാ​ളി​ക​ളും ഗ​താ​ഗ​ത​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
വി​വി​ധ സ്വ​കാ​ര്യ എ​സ്റ്റേ​റ്റു​കാ​രും തൊ​ഴി​ലാ​ളി​ക​ളെ​യും വാ​ഹ​ന​ങ്ങ​ളെ​യും അ​യ​ച്ച് ഗ​താ​ഗ​ത​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ചു.

നെ​ല്ലി​യാ​മ്പ​തി റി​സോ​ർ​ട്ട് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ല്ലി​യാ​മ്പ​തി​യി​ൽ നി​ന്നു​ള്ള ഗ​താ​ഗ​തം ഒ​രു​ക്കു​ന്ന സ​ന്ന​ദ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം പാ​ക്ക് ചെ​യ്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പൊ​തുആ​വ​ശ്യ​മെ​ന്ന നി​ല​യി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. നെ​ല്ലി​യാ​മ്പ​തി​യി​ൽ എ​ത്തി​യ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും ഗ​താ​ഗ​ത പു​ന​സ്ഥാ​പ​ന​ത്തി​ന് നെ​ല്ലി​യാ​മ്പ​തി ഭാ​ഗ​ത്തു​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം പ​ങ്കാ​ളി​ക​ളാ​യി.