ദു​രി​താ​ശ്വാ​സനി​ധി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ ക​രു​തി​യി​രി​ക്ക​ണം: മ​ന്ത്രി
Friday, August 2, 2024 12:57 AM IST
പാലക്കാട് : മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​ത്ത​ര​ക്കാ​രു​ടെ ല​ക്ഷ്യം ദു​ര​ന്ത​ത്തി​ന്‍റെ മ​റ​വി​ൽ പ​ണംപി​രി​ച്ച് ദു​രു​പ​യോ​ഗം ചെ​യ്യു​ക എ​ന്ന​താ​ണെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം.​ബി. ​രാ​ജേ​ഷ് പ​റ​ഞ്ഞു. പാ​ല​ക്കാ​ട് കു​ന്നും​പു​റം ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച് അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കു​ന്നും​പു​റം ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലെ ക്യാ​ന്പ് ഇ​ന്ന​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്കാ​നാ​കും.

എ​ല്ലാ മ​ഴ​ക്കാ​ല​ത്തും ദു​രി​തം ആ​വ​ർ​ത്തി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്.

ജ​ല​വി​ഭ​വം, റ​വ​ന്യു വ​കു​പ്പു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി, ബ​ന്ധ​പ്പെ​ട്ട മ​റ്റു വ​കുപ്പു​ക​ൾ എ​ന്നി​വ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കുമെന്നും മന്ത്രി പറഞ്ഞു.

മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ​സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ.​കൃ​ഷ്ണ​ദാ​സ്, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്. ​ചി​ത്ര, കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പങ്കെടുത്തു.