ചു​ള്ളി​യാ​ർ പു​ഴ​പ്പാ​ലം നി​ർ​മി​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​സ​മ​രം
Friday, August 2, 2024 12:57 AM IST
മു​ത​ല​മ​ട: ചു​ള്ളി​യാ​ർ​മേ​ട് ഗാ​യ​ത്രി​പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള പ​ള്ളം- ചു​ള്ളി​യാ​ർ പു​ഴ​പ്പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ട്ടു​കാ​ർ മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധിച്ചു.

നി​ർ​മാ​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പു​ന​ൽ​കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നു​പ​റ​ഞ്ഞ് കു​ത്തി​യി​രി​പ്പു​സ​മ​ര​വും ന​ട​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ട​ക​ര​മാ​യി പു​ഴ​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കും ക​ട​ന്നു സ്കൂ​ളി​ലെ​ത്തു​ന്ന വാ​ർ​ത്ത​ക​ൾ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​ക​ക്ഷി നേ​തൃ​ത്വ​ങ്ങ​ൾ അ​ടു​ത്ത പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ രാ​ഷ്ട്രീ​യ​ല​ക്ഷ്യം മു​ന്നി​ൽ​ക​ണ്ട് പാ​ലം​പു​ന​ർ​നി​ർ​മാ​ണം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. 2018ലെ ​പ്ര​ള​യ​ത്തി​ൽ പാ​ലം​ത​ക​ർ​ന്ന​തു പു​ന​ർ​നി​ർ​മി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും താ​ത്പ​ര്യ​മി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.