നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ ദൈ​വ​ദാ​ൻ സെ​ന്‍റ​റിൽ ആശ്വാസവുമാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Friday, August 2, 2024 12:57 AM IST
വ​ട​ക്ക​ഞ്ചേ​രി: വെ​ള്ള​ത്തി​ൽ​മു​ങ്ങി വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ അ​ശ​ര​ണ​രും അ​നാ​ഥ​രു​മാ​യ 200 സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന മം​ഗ​ലം​പാ​ല​ത്തെ ദൈ​വ​ദാ​ൻ സെ​ന്‍റ​ർ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, പൊ​ന്നം​കോ​ട് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ൺ കൊ​ള്ള​ന്നൂ​ർ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഡി. ബെ​ന്നി, രൂ​പ​ത എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ജോ​സ് അ​ബ്ര​ഹാം, ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന സെ​ക്ര​ട്ട​റി അ​ല​ക്സ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ച​ത്.

ദൈ​വ​ദാ​നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ബ്ര​ദ​ർ ജോ​ബി വെ​ട്ടു​വ​യ​ലി​ൽ, സെ​ന്‍റ​റി​ലെ സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.


കി​ട​പ്പു​രോ​ഗി​ക​ളാ​യ അ​ന്തേ​വാ​സി​ക​ളെ അ​ർ​ധ​രാ​ത്രി​യി​ൽ മു​ക​ളി​ലെ നി​ല​യി​ലേ​ക്കു മാ​റ്റേ​ണ്ടി വ​ന്ന​തി​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ച്ചു. താ​ഴെ​യു​ള്ള അ​ടു​ക്ക​ള പൂ​ർ​ണ​മാ​യും മു​ങ്ങി.

സെന്‍റ​റി​ലേ​ക്കു​ള്ള റോ​ഡി​ൽ ഒ​രാ​ൾ പൊ​ക്ക​ത്തി​ൽ വെ​ള്ളം പൊ​ങ്ങി​യ​തു പു​റ​മെ​നി​ന്നും അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം എ​ത്തി​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി.

സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ഏ​റെ ശ്ര​മ​ക​ര​മാ​യാ​ണു അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചി​രു​ന്ന​ത്.