ആ​രോ​ഗ്യ സ​ന്ദേ​ശയാ​ത്ര
Thursday, August 1, 2024 2:27 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ വൃ​ത്തി​യു​ള്ള വീ​ട്ടി​ൽ നി​ന്ന് ശു​ചി​ത്വ​മാ​ർ​ന്ന ന​ഗ​ര​ത്തി​ലേ​ക്ക് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ശ്രീ​കൃഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ആ​രോ​ഗ്യ സ​ന്ദേ​ശ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.​ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 14 വാ​ർ​ഡ് പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശയാ​ത്ര ന​ട​ത്തി. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തിന്‍റേയും വാ​ർ​ഡ് ത​ല ആ​രോ​ഗ്യ ശു​ചി​ത്വ സ​മി​ത്വ സ​മി​തി​ക​ളുടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.​ വ്യ​ക്തി ശു​ചി​ത്വം, ആ​ഹാ​ര ശു​ചി​ത്വം, പ​രി​സ​ര ശു​ചി​ത്വം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ നി​ർ​ദേശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ സ​ന്ദേ​ശ യാ​ത്ര.


പ്ര​സി​ഡ​ന്‍റ് സി.​ രാ​ജി​ക യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സു​കു​മാ​ര​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​സു​മ​തി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​കെ. ദ്വാ​ര​കാ​നാ​ഥ​ൻ, എം. ഉ​ഷാ​കു​മാ​രി, ഡോ. ​വി​വേ​ക് വി​ജ​യ​കു​മാ​ർ, ഡോ. ​രേ​ണു വേ​ണു​ഗോ​പാ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ പി.​ ജ​യ​കൃ​ഷ്ണ​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് കെ.​വി. ദേ​വി​ക പ്രസംഗിച്ചു