അ​മ്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് മൈ​താ​നം: ടെ​ൻഡർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Thursday, August 1, 2024 2:27 AM IST
ഒ​റ്റ​പ്പാ​ലം:​ അ​മ്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് മൈ​താ​നം ന​വീ​ക​രി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചു. ഇ​തോ​ടു കൂ​ടി മൈ​താ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി തു​ട​ങ്ങി. പ​ക​ലും രാ​ത്രി​യും ക​ളി​ക്കാ​നു​ത​കും വി​ധ​ത്തി​ലു​ള്ള മ​ൾ​ട്ടി പ​ർ​പ്പ​സ് സം​വി​ധാ​ന​ത്തി​ലാ​യി​രി​ക്കും മൈ​താ​നം ന​വീ​ക​രി​ക്കു​ക. 2022-23 വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ​നി​ന്നു​ള്ള ഒ​രു​കോ​ടി രൂ​പ​യാ​ണ് മൈ​താ​ന​ത്തി​നു​വേ​ണ്ടി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ജിം​നേ​ഷ്യം, മ​ഡ് ഫു​ട്ബോ​ൾ കോ​ർ​ട്ട്, മ​ഡ് വോ​ളി​ബോ​ൾ കോ​ർ​ട്ട്, മ​ഡ് ക​ബ​ഡി കോ​ർ​ട്ട്, ലൈ​റ്റ് സം​വി​ധാ​നം, കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ, സം​ര​ക്ഷ​ണ​ഭി​ത്തി, ഗേ​റ്റ്, അ​ഴു​ക്കു​ചാ​ൽ സം​വി​ധാ​നം, വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മൈ​താ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. കേ​ര​ള സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​നാ​ണ് നി​ർ​വ​ഹ​ണ​ച്ചു​മ​ത​ല. ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ലു​ല​ക്ഷം​രൂ​പ ചെ​ല​വി​ൽ മൈ​താ​ന​ത്തി​ൽ ചി​ല ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. സ്റ്റേ​ജും മു​റി​ക​ളും ന​വീ​ക​രി​ച്ചെ​ങ്കി​ലും വൈ​ദ്യു​തി​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. വ​ണ്ടി​ക​ൾ ഇ​റ​ങ്ങു​ന്ന​തി​ന് റാം​പും സ​ജ്ജീ​ക​രി​ച്ചു.


ക​ളി​ക്കാ​ർ​ക്ക് മൈ​താ​ന​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്വ​കാ​ര്യ ക​ളി​സ്ഥ​ല​ങ്ങ​ളെ തേ​ടി​പോ​കേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു. അ​ല്ലാ​ത്ത​വ​രു​ടെ ആ​ശ്ര​യം ഈ ​മൈ​താ​നം ത​ന്നെ​യാ​ണ്. മ​ഴ​പെ​യ്താ​ൽ അ​ങ്ങി​ങ്ങാ​യി ചെ​ളി കെ​ട്ടി​നി​ൽ​ക്കു​ന്ന മൈ​താ​ന​ത്ത് സാ​ഹ​സ​പ്പെ​ട്ട് വേ​ണം ക​ളി​ക്കാ​ൻ. കു​റ​ച്ചു​ദി​വ​സം ക​ളി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ പ​രി​സ​ര​മാ​കെ കാ​ടു​പി​ടി​ക്കും. രാ​വി​ലെ​യും വൈ​കുന്നേരവുമാ​ണ് കൂ​ടു​ത​ലും ചെ​റി​യ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഇ​തി​ന്‍റെ പ്ര​വൃത്തി​ക​ൾ തു​ട​ങ്ങും.