ഒളി​മ്പി​ക്സി​ലെ ക്രൈ​സ്ത​വ നി​ന്ദ; ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഫൊ​റോ​ന സ​മി​തി പ്ര​തി​ഷേ​ധി​ച്ചു
Thursday, August 1, 2024 2:27 AM IST
മം​ഗ​ലം​ഡാം: പാ​രീ​സ് ഒ​ളി​മ്പി​ക്സി​ന്‍റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ​ക്ക് വേ​ദ​ന​യു​ണ്ടാ​ക്കുന്ന വി​ധം ക്രി​സ്തു​വിന്‍റേ​യും ശി​ഷ്യ​ന്മാ​രു​ടെ​യും അ​ന്ത്യ​അ​ത്താ​ഴ​ത്തെ ഹീ​ന​മാ​യ രീ​തി​യി​ൽ ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മം​ഗ​ലം ഡാം ​ഫൊ​റോ​ന സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ ഒ​രു സ​മു​ദാ​യ​ത്തി​ന് പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​നാ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ലാ​ല​യ​ത്തി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം ന്യൂന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ളി​ൻ​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ ക​പ​ട മു​ഖം തു​റ​ന്നു കാ​ണി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫൊ​റോ​ന വി​കാ​രി ഫാ. ​സു​മേ​ഷ് നാ​ൽ​പ്പ​താം​ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബെ​ന്നി മ​റ്റ​പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഓടം​തോ​ട് സെ​ന്‍റ് ജൂ​ഡ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബി​ൻ ക​റു​ത്തി​യി​ൽ, മം​ഗ​ലം​ഡാം ഫൊ​റോ​ന സ​ഹ​വി​കാ​രി ഫാ. ​തോ​മ​സ് തോ​പ്പി​ൽ, രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ റൂ​ബി സെ​ബി, ബെ​ന്നി വ​ലി​യ​മ​ർ​താ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.