തച്ച​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണപ​ക്ഷ​ത്തി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യി
Thursday, August 1, 2024 2:27 AM IST
ക​ല്ല​ടി​ക്കോ​ട്‌:​ ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് മു​ണ്ട​മ്പ​ല​ത്തി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി നൗ​ഷാ​ദ് ബാ​ബു​വി​ന് ജ​യം. 75 വോ​ട്ടി​നാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ജ​യം. 1303 വോ​ട്ടി​ൽ 1073 വോ​ട്ടാ​ണ് പോ​ൾ ചെ​യ്ത​ത്.​ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി നൗ​ഷാ​ദ് ബാ​ബു 496 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള എ​ൽ​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ്‌ 421 വോ​ട്ട് നേ​ടി.​

ബി​ജെ​പി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് ത​ച്ച​മ്പാ​റ 156 വോ​ട്ട് നേ​ടി മൂ​ന്ന​ാമ​ത്തെ​ത്തി. 20 വ​ർ​ഷ​മാ​യി എ​ൽഡിഎ​ഫി​ന്‍റെ കൈ​യി​ലു​ള്ള സീ​റ്റാ​ണ് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തോ​ടെ എ​ൽ​ഡിഎ​ഫ് ഭ​രി​ക്കു​ന്ന ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​മാ​റ്റ​ത്തി​ന് സാ​ധ്യ​ത​യേ​റി.15 സീ​റ്റു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ഇ​തോ​ടെ യു​ഡി​എ​ഫി​ന് 8 സീ​റ്റാ​യി .


ഭ​രി​ക്കു​ന്ന എ​ൽഡിഎ​ഫി​ന് 6 സീ​റ്റ്‌ ആ​യി കു​റ​ഞ്ഞു.​ നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ ന​ാലാം വാ​ർ​ഡ്‌ അം​ഗ​മാ​യി​രു​ന്ന ജോ​ർ​ജ്‌ ത​ച്ച​മ്പാറ രാ​ജി​വെ​ച്ച്‌ ബിജെപി യി​ൽ ചേ​ർ​ന്നി​രു​ന്നു. സി​പി​എം അം​ഗ​മാ​യ പി.​സി. ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​നി ഒ​രു സീ​റ്റി​ൽ കൂ​ടി ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ണ്ട്.