പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് 25 അം​ഗ സം​ഘം വ​യ​നാ​ട്ടി​ലേ​ക്ക്
Thursday, August 1, 2024 2:27 AM IST
പാ​ല​ക്കാ​ട് : പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് 25 അം​ഗ മെ​ഡി​ക്ക​ൽ സം​ഘം വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൽ വി​ഭാ​ഗം അ​സോ​സി​യ​റ്റ് പ്രൊ​ഫ.​കെ.​കെ. അ​ബി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്ര​ണ്ട് ശ്രീ​റാം, ജ​യ​കൃ​ഷ്ണ​ൻ (ഓ​ർ​ത്തോ വി​ഭാ​ഗം), ഹ​രി (സ​ർ​ജ​റി), ഫ​വാ​സ് (ഫോ​റ​ൻ​സി​ക്), സി​ദ്ധു (സ​ർ​ജ​റി) എ​ന്നി​വ​രും ഒ​ന്പ​ത് ഹൗ​സ് സ​ർ​ജ·ാ​ർ, ഏ​ഴ് ന​ഴ്സു​മാ​ർ, ര​ണ്ട് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.


മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് മെ​ഡി​ക്ക​ൽ സം​ഘം തി​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡ​യ​റ​ക്ട​ർ ഒ.​കെ.​മ​ണി, പ്രി​ൻ​സി​പ്പ​ൽ വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ ചേ​ർ​ന്ന് വാ​ഹ​നം ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. സം​ഘം ക​ൽ​പ്പ​റ്റ​യി​ലെ​ത്തി​യ​ശേ​ഷം ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മേ​പ്പാ​ടി​യി​ൽ താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി തു​റ​ക്കും.

ഒ​രാ​ഴ്ച ക്യാ​ന്പ് ചെ​യ്യു​ന്ന​തി​നാ​യാ​ണ് പോ​കു​ന്ന​തെ​ങ്കി​ലും ആ​വ​ശ്യ​മെ​ങ്കി​ൽ തു​ട​രും.