പാ​ല​ക്ക​യ​ത്ത്‌ ക​ന​ത്ത മ​ഴ; മു​ണ്ട​നാ​ട്‌ റോ​ഡ്‌ വി​ണ്ടു​കീ​റി മ​ല​യോ​രമേ​ഖ​ല ഒ​റ്റ​പ്പെ​ട്ടു
Thursday, August 1, 2024 2:27 AM IST
ക​ല്ല​ടി​ക്കോ​ട്‌: പാ​ല​ക്ക​യം വ​ഴി​ക്ക​ട​വി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റോ​ഡ്‌ വി​ണ്ടു​കീ​റി​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല ഒ​റ്റ​പ്പെ​ട്ടു. ഇ​രു​മ്പാ​മു​ട്ടി, ത​രു​പ്പ​പ്പൊ​തി, മു​ണ്ട​നാ​ട്‌ റോ​ഡാ​ണ്‌ വ​ഴി​ക്ക​ട​വ്‌ പു​ഴ​യ്ക്കു സ​മീ​പം വി​ണ്ടു​കീ​റി​യി​രി​ക്കു​ന്ന​ത്‌.

50 അ​ടി​യോ​ളം നീ​ള​ത്തി​ൽ നെ​ടു​കെ പി​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്. റോ​ഡ്‌ നി​ർമി​ച്ച​പ്പോ​ൾ പു​ഴ​യു​ടെ വ​ശ​ങ്ങ​ൾ കെ​ട്ടി ഉ​റ​പ്പി​ക്കാ​ത്ത​താ​ണ് റോ​ഡ്‌ വി​ണ്ടു​കീ​റാ​ൻ കാ​ര​ണം.
റോ​ഡ്‌ ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടു​ണ്ട്‌.


ഒാ​ട്ടോ​റി​ക്ഷ​പോ​ലും കൊ​ണ്ടു പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ത​യാ​ണ്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് റോ​ഡ്‌ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​യു​ന്നു.

അ​ടി​ത്ത​റ ഉ​റ​പ്പി​ക്കാ​തെ നി​ർ​മ്മി​ച്ച​തും വ​ശ​ങ്ങ​ൾ കെ​ട്ടി സം​ര​ക്ഷി​ക്കാ​ത്ത​തു​മാ​ണ് ഈ ​അ​വ​സ്ഥ​യി​ലെ​ത്തി​ച്ച​ത്‌. റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും ഇ​ത്ത​ര​ത്തി​ൽ വി​ള്ള​ലു​ക​ളും പൊ​ട്ട​ലു​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്‌. പു​ഴ​യു​ടെ വ​ശ​ങ്ങ​ൾ കെ​ട്ടി റോ​ഡ്‌ പു​ന​ർനി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.