പ​ട്ടാ​മ്പി പാ​ലം അ​ട​ച്ചു, വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Wednesday, July 31, 2024 6:27 AM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​മ്പി പാ​ല​ത്തി​ന് മു​ക​ളി​ൽ വെ​ള്ളം ക​യ​റി, ഗ​താ​ഗ​തം നി​രോ​ധി​ച്ചു.
ഭാ​ര​ത​പ്പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന സ്ഥി​തി ഉ​ണ്ടാ​യ​ത്.

ഇ​തോ​ടു​കൂ​ടി പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം അ​ധി​കൃ​ത​ർ നി​രോ​ധി​ച്ചു. ​ഇ​തോ​ടു കൂ​ടി പ​ട്ടാ​മ്പി- തൃ​ത്താ​ല മേ​ഖ​ല​ക​ളു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. ഗു​രു​വാ​യൂ​ർ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന്നും തി​രി​ച്ചു വ​രു​ന്ന​തി​നും ഇ​തു​മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ട്ടി​രി​ക്കു​ക​യാ​ണ്. കൈ​വ​രി​ക​ൾ ത​ക​ർ​ന്നു നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പാ​ലം ജീ​ർ​ണാ​വ​സ്ഥ​യി​ൽ നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞു.


അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ബ​ദ​ൽ പാ​ലം നി​ർ​മാ​ണം തു​ട​ങ്ങാ​ൻ താ​മ​സം നേ​രി​ടാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്.