എ​ല​വ​ഞ്ചേ​രിയിൽ ഇ​ഷുന​ദി ക​ര​ക​വി​ഞ്ഞ് കൃഷിനാശം
Wednesday, July 31, 2024 6:27 AM IST
കൊ​ല്ല​ങ്കോ​ട് : എ​ല​വ​ഞ്ചേ​രി ഇ​ഷു​ന​ദി ക​ര​ക​വി​ഞ്ഞ് പ​ത്ത് ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചു. ഞാ​റ​യ്ക്ക​ൽ മ​ട മോ​ഹ​ന​ന്‍റെ വീ​ട്ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സ​മാ​ന നി​ല​യി​ൽ വെ​ള്ളം​ക​യ​റി മോ​ഹ​ന​നും ഭാ​ര്യ​യും ര​ണ്ടാം നി​ല​യി​ൽ അ​ക​പ്പെ​ടു​ക​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ര​ണ്ടു​പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​ത്ത​വ​ണ മ​ഴ​തു​ട​ങ്ങി​യ അന്നുതന്നെ മോ​ഹ​ന​ൻ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെയുള്ള വീ​ട്ടി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി താ​മ​സം മാ​റ്റി​യി​രു​ന്നു. ഞാ​റ​യ്ക്ക​ൽ​മ​ട മ​ണി​ക​ണ്ഠ​ൻ ഉ​ൾ​പ്പെ​ടെ ആ​റു​ക​ർ​ഷ​ക​രു​ടെ നെ​ൽ​പ്പാ​ട​ങ്ങ​ളാ​ണ് മു​ങ്ങി​യ​ത്. വാ​യ്പ​യെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ നഷ്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.


ഇ​ഷു ന​ദി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ത​ട​യ​ണ​യു​ടെ ഉ​യ​രം കൂ​ടി​യ​താ​ണ് മ​ഴ പെ​യ്താ​ൽ ന​ദി ക​ര​ക​വി​യു​ന്ന​തെ​ന്ന് പ​ര​ക്കെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ചെ​റി​യ മ​ഴ​യു​ണ്ടാ​യാ​ൽ​പ്പോ​ലും ന​ദി​യി​ൽ വെ​ള്ള​പൊ​ക്ക​മു​ണ്ടാ​വു​ന്ന​ത് പു​ഴ​യോ​ര താ​മ​സ​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.