ഭാരതപ്പുഴ കരകവിഞ്ഞ് ഒറ്റപ്പാലത്ത് വീടുകളിൽ വെള്ളം കയറി
Wednesday, July 31, 2024 6:27 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ല​വ​ർ​ഷ​ക്കെ​ടു​തി വ്യാ​പ​കം. പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​പ​പ്പെ​ട്ട​ത്.

ഭാരതപ്പുഴ കരകവിഞ്ഞതിനാൽ ഒ​റ്റ​പ്പാ​ല​ത്ത് ഗാ​ന്ധി​ന​ഗ​റി​ലും കീ​ർ​ത്തി ന​ഗ​റി​ലും നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. 22 കു​ടും​ബ​ങ്ങ​ളെ ഒ​റ്റ​പ്പാ​ലം ട്രെ​യി​നി​ംഗ് കോ​ളജി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ർ​ക്കാ​ട് പ്ര​ധാ​ന പാ​ത​യി​ൽ ചു​ന​ങ്ങാ​ടും മു​രു​ക്കും​പ​റ്റ​യി​ലും അ​മ്പ​ല​പ്പാ​റ​യി​ലും റോ​ഡി​ൽ വെ​ള്ളം പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം മു​ട​ങ്ങി. ക​ണ്ണി​യം​പു​റം പ​ന​മ​ണ്ണ തോ​ട്ടു​പാ​ല​വും വെ​ള്ള​ത്തി​ൽ മു​ങ്ങി.

മീ​റ്റ്ന ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം മ​ഠാ​ധി​പ​തി​യും സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വു​മാ​യി​രു​ന്ന സ്വാ​മി നി​ർ​മാ​ലാ​ന​ന്ദ​യു​ടെ സ​മാ​ധി ഘ​ട്ടം മു​ങ്ങി.


ഇ​വി​ടു​ത്തെ പ​മ്പ് ഹൗ​സും വെ​ള്ള​ത്താ​ൽ വല​യും ചെ​യ്ത അ​വ​സ്ഥ​യി​ലാ​ണ്. ല​ക്കി​ടി -പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലും വാ​ണി​യം​കു​ള​ത്തും അ​മ്പ​ല​പ്പാ​റ​യി​ലും നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പ​ല പ്ര​ദേ​ശ​ത്തും ഉ​ള്ള വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ യാ​ർ​ഡി​നോ​ട് ചേ​ർ​ന്ന് പാ​ർ​ക്കിം​ഗ് മ​തി​ൽ ത​ക​ർ​ന്നു​വീ​ണു.

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ ആ​ക​മാ​നം വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.