ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ അ​രി​കു​ഭി​ത്തി അ​ട​ർ​ന്നുവീ​ണ് വീ​ടു ത​ക​ർ​ന്നു
Wednesday, July 31, 2024 6:26 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​രി​കുഭി​ത്തി ത​ക​ർ​ന്ന് സ​മീ​പ​ത്തെ വീ​ടി​ന് നാ​ശ​ന​ഷ്ടം.​ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ കെ​എ​സ്​ഇ​ബി സ​ബ്സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള മേ​ലേ​തി​ൽ വാ​സു​ദേ​വ​ന്‍റെ വീ​ടി​നാ​ണു നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്.​ നി​ർ​മാണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ഒ​രുവ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.


20 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ന്നും മ​ണ്ണും ക​ല്ലും കി​ട​പ്പു​മു​റി​യു​ടെ ഭാ​ഗ​ത്തേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഓ​ണ​ത്തി​നു കയറിത്താ​മ​സം ന​ട​ത്താ​ൻ ഒരുങ്ങിയ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.​ ഇന്നലെ പു​ല​ർ​ച്ചെ ഒ​രുമ​ണി​യോ​ടെ​യാ​ണ് മ​ണ്ണ് ഇ​ടി​ഞ്ഞുവീ​ണ​ത്.