വ​ണ്ടി​ത്താ​വ​ളം -വി​ള​യോ​ടി റോ​ഡി​ൽ വെ​ള്ളംക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Wednesday, July 31, 2024 6:26 AM IST
ചി​റ്റൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​തത​ട​സം. വ​യ​ലു​ക​ൾ മു​ങ്ങി കൃ​ഷി നാ​ശവും മ​ര​ങ്ങ​ൾ പൊ​ട്ടിവീ​ണും വ്യാ​പ​ക​നാ​ശം ഉ​ണ്ടാ​യി​. ഇ​ന്ന​ലെ രാവിലെ വ​ണ്ടി​ത്താ​വ​ളം - വി​ള​യോ​ടി റോ​ഡിലാ​ണ് വെ​ള്ളം പൊ​ങ്ങി വാ​ഹ​ന ഗ​താ​ഗ​തം നി​ല​ച്ച​ത്.

വെ​ള്ള​ത്തി​ലൂ​ടെ മ​റിക​ട​ക്കാ​ൻ ശ്ര​മി​ച്ച കാ​ർ റോ​ഡി​ൽ കു​ടു​ങ്ങി. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ട്രാ​ക്ട​ർ എ​ത്തി​ച്ചാ​ണ് കാ​റും യാ​ത്ര​ക്കാ​രേ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സ്ഥ​ല​ത്തു റോ​ഡി​നു സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും മ​ഴ വെ​ള്ളം ഇ​ര​ച്ചുക​യ​റി. ഇ​തി​ൽ മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ച​ിലു​ണ്ടാ​യി. വി​ള​യോ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളജ് വി​ദ്യാ​ർ​ഥുകളാ​യ നാ​ലു​പേ​ർ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ കോ​മ്പൗ​ണ്ടിൽ വെ​ള്ളം ക​യ​റി​. ഇ​വ​രോട് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റി​താ​മ​സിക്കാ​ൻ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് നി​ർ​ദേശി​ച്ചു.


മ​റ്റു ര​ണ്ടു വീ​ടു​ക​ൾ​ക്ക് മ​ണ​ൽ​ച്ചാ​ക്ക് നി​ര​ത്തി താ​ത്കാ​ലി​ക പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രേ​യും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​ണ്ടി​ത്താ​വ​ളം - ചി​റ്റൂ​ർ റോ​ഡി​ൽ സ​ർ​വീസ് ന​ട​ത്തു​ന്ന 12 ബ​സു​ക​ളും ഇ​ത​ര​വാ​ഹ​നങ്ങ​ളേ​യും മേ​ട്ടു​പ്പാ​ള​യം വ​ഴി ചി​റ്റൂ​രി​ലേ​ക്ക് തി​രി​ച്ചു വി​ട്ടു. ആ​ളി​യാ​ർ വെ​ള്ളം ഇ​റ​ക്കി​യ​തു​മൂ​ലം മൂല​ത്ത​റ ഷ​ട്ട​ർ തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് ചി​റ്റൂ​ർപുഴ നി​റ​ഞ്ഞാ​ഴു​ക​യാ​ണ്. മൂ​ല​ത്ത​റ, പാ​റ​ക്ക​ളം, പാ​ല​ത്തു​ള്ളി പാ​ല​ങ്ങ​ളി​ലൂ​ടെ വാ​ഹ​ന​യാ​ത്ര പോ​ലീ​സ് ത​ട​ഞ്ഞി​ട്ടു​ണ്ട്. മ​ര​ത​മ്പാ​റ, ക​ര​യ്ക്ക​ല​കു​ള​മ്പ്, കൈ​ത​റ​വ് ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ൽ വെ​ള്ളം ക​യ​റി ഗതാഗതം ത​ട​സപ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് നാ​ലു ​ക​ർ​ഷ​ക​രു​ടെ പ​ത്തേ​ക്ക​ർ നെ​ൽ​കൃ​ഷി മ​ഴ​വെ​ള്ള​ത്തി​ൽ മു​ങ്ങി​.