ആ​ഴം​തോ​ട് ക​നാ​ൽ​ബ​ണ്ട് പൊ​ട്ടി 10 ഏ​ക്ക​ർ നെ​ൽ​കൃ​ഷി മു​ങ്ങി
Wednesday, July 31, 2024 6:26 AM IST
വ​ണ്ടി​ത്താ​വ​ളം: ക​ഴി​ഞ്ഞ ആ​ഴ്ച ബ​ണ്ട് പൊ​ട്ടി​യ ആ​ഴം​തോ​ട് ക​നാ​ലി​ൽ ക​ർ​ഷ​ക​ർ സ്വ​ന്തം ചെല​വി​ൽ മ​ണ​ൽചാ​ക്ക് നി​ര​ത്തി ശ​രി​പ്പെ​ടു​ത്തി​യ​ത് മ​ഴ​യി​ൽ വീ​ണ്ടും ത​ക​ർ​ന്നു. ഇ​തി​നു താ​ഴ്ഭാ​ഗ​ത്തെ 12 എ​ക്ക​ർ നെ​ൽ​പ്പാ​ടം ഇ​പ്പോ​ൾ വെ​ള്ളം ക​യ​റി കു​ളം പോ​ലെ മു​ങ്ങികി​ട​പ്പാ​ണ്. ശ്രീ​നി​വാ​സ​ൻ, ബേ​ബി, ഷ​ൺ​മു​ഖ​ൻ ഉ​ൾ​പ്പെ​ടെ ആ​റു ക​ർ​ഷ​ക​രു​ടെ വ​യലി​ലാ​ണ് വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​ത്.

ആ​ദ്യ ത​വ​ണ ഞാറു പാ​കി​യ​ത് ആ​ഴം​തോ​ട് ബ​ണ്ട് ത​ക​ർ​ന്ന​തി​ൽ പൂ​ർ​ണമാ​യും നശി​ച്ചു. ഇ​തി​നു ശേ​ഷം വീ​ണ്ടും ഞാ​റ് ന​ട്ട് ര​ണ്ടു ത​വ​ണ വ​ളപ്ര​യോ​ഗം ന​ട​ത്തി​യ ശേ​ഷം ക​ർ​ഷ​ക​ർ 15000 രൂപയോളം ചെല​വ​ഴി​ച്ച് ത​ക​ർ​ന്ന ബ​ണ്ട് മ​ണ​ൽ ചാ​ക്ക് നി​ര​ത്തി താ​ത്കാ​ല​ികമാ​യി ശ​രി​പ്പെ​ടു​ത്തി.


ഇ​ന്ന​ലെ മ​രു​ത​മ്പാ​റ കൈ​ത​റ​വ് ഭാ​ഗ​ത്തു നി​ന്നും മ​ഴവെ​ള്ളം കു​ത്തി ഒ​ലി​ച്ചെ​ത്തി​യ​തോടെ ​മ​ണ​ൽ​ച്ചാക്കു​ക​ൾ ഒ​ലി​ച്ചു പോ​യി. ഇ​പ്പോ​ഴും വെ​ള്ളം വ​യ​ലു​ക​ളി​ൽ ഒ​ഴു​കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.