ഗു​രു​വാ​യൂ​ർ: സൗ​ദി ദ​മാ​മി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. തൈ​ക്കാ​ട് ബ്ര​ഹ്‌​മ​കു​ളം വ​ലി​യ​ക​ത്ത് അ​ബ്ദു മ​ക​ൻ തെ​ൽ​ഹ​ത്ത്(51) ആ​ണ് മ​രി​ച്ച​ത്.

ദ​മാ​മി​ലെ ഇ​റാം ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ജോ​ലി സ്ഥ​ല​ത്തു​വ​ച്ച് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഗു​രു​വാ​യൂ​രി​ൽ കൊ​ണ്ടു​വ​ന്ന ശേ​ഷം ക​ബ​റ​ട​ക്കം ന​ട​ത്തും. മാ​താ​വ്: റു​ഖി​യ. ഭാ​ര്യ: ആ​ഷ. മ​ക്ക​ൾ: തെ​സ്‌​ലിം, ഫാ​ത്തി​മ.