അമേരിക്കൻ മലയാളിയുടെ സഹായം; വിധവയ്ക്ക് വീടൊരുങ്ങി
1581973
Thursday, August 7, 2025 4:55 AM IST
തിരുമാറാടി: അമേരിക്കൻ മലയാളിയുടെ തണലിൽ വിധവയ്ക്ക് വീടൊരുങ്ങി. തിരുമാറാടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വെട്ടിമൂട് പുത്തൻകുളങ്ങരയിൽ വിധവയായ ഏലിയാമ്മ നാരായണനാണ് അമേരിക്കൻ മലയാളിയായ ഊരമന പാടിയേടത്തു ജോയ് ഇട്ടൻ വീട് നിർമിച്ചു നൽകിയത്. വാർഡ് അംഗം അനിത ബേബിയുടെ ആവശ്യപ്രകാരമാണ് സഹായം നൽകിയത്.
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റും മലങ്കര യാക്കോബായ അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗവും മലയാളി ചേമ്പർ ഓഫ് കോമേഴ്സ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറിയും അമേരിക്കൻ പ്രവാസി സംഘടനയായ ഫൊക്കാനയുടെ മുൻ വൈസ് പ്രസിഡന്റ് കൺവൻഷൻ ചെയർമാനുമാണ് ജോയി. വീടിന്റെ താക്കോൽദാനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.
തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് അധ്യക്ഷത വഹിച്ചു.