മൂവാറ്റുപുഴ ജനറല്‍ ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം
1581701
Wednesday, August 6, 2025 5:15 AM IST
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ യുഡിഎഫ് ഭരിക്കുന്ന നഗരസഭ ശ്രമിക്കുന്നതായി ആരോപണം. നഗരസഭാധ്യക്ഷന്‍ അധ്യക്ഷനായ ആശുപത്രി മാനേജിംഗ് കമ്മിറ്റി (എച്ച്എംസി) കൃത്യമായി വിളിച്ച് ചേര്‍ത്ത് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തയാറാകുന്നില്ലെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ ആരോപണം.
യുഡിഎഫ് നഗരസഭ ഭരണ നേതൃത്വം ഏറ്റെടുത്തതിനു ശേഷം ആശുപത്രിയുടെ എച്ച്എംസി യോഗം ചേരുന്നത് തന്നെ മാസങ്ങള്‍ കഴിഞ്ഞാണ്. കഴിഞ്ഞ നാല് മാസങ്ങള്‍ക്ക് ശേഷം ഇന്നലെ വിളിച്ചുചേര്‍ത്ത് യോഗത്തില്‍ എച്ച്എംസി അംഗങ്ങളായ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കാത്തത് കൊണ്ട് ക്വാറം തികയാതെ യോഗം കൂടാനായില്ല.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി വികസനം അട്ടിമറിക്കാനുളള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.