സൗത്ത് സോൺ ആർച്ചറി ചാമ്പ്യൻഷിപ്പിൽ വാഴക്കുളം കാർമലിന് സ്വർണം
1581702
Wednesday, August 6, 2025 5:15 AM IST
വാഴക്കുളം: മഹാരാഷ്ട്രയിലെ പൂനയിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ ആർച്ചറി ചാമ്പ്യൻഷിപ്പിൽ 19 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ ഇന്ത്യൻ ബൊ ടീം വിഭാഗത്തിൽ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ ടീമിന് സ്വർണ മെഡൽ.
ഗോവിന്ദ് അരുൺ, അലൻ ജോർജ് മേജോ, ആലൻ ജൂഡ് കുര്യാക്കോസ്, ബിയോൺ ബെൻ ബൈറ്റോ,മാധവ് ആർ.കൃഷ്ണ എന്നിവരാണ് ഇന്ത്യൻ ബൊ ടീം വിഭാഗത്തിൽ മത്സരിച്ചത്.
വ്യക്തിഗത ഇനം 30 മീറ്റർ വിഭാഗത്തിൽ ഗോവിന്ദ് അരുൺ വെള്ളി മെഡലും 50 മീറ്റർ ഇനത്തിൽ ആൽഫി മരിയ പ്രദീപ് വെങ്കലവും നേടി. പെൺകുട്ടികളുടെ ടീം വിഭാഗത്തിൽ റിതിക ഡിക്കിൻസും പങ്കെടുത്തു.
മിക്സഡ് ടീം വിഭാഗത്തിൽ അലൻ ജോർജ് മേജോ, ആൽഫി മരിയ പ്രദീപ് എന്നിവരുടെ ടീം സ്വർണമെഡൽ കരസ്ഥമാക്കി. പൂനെ ട്രിനിറ്റി ഇന്റർനാഷണൽ സ്കൂളിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ അമ്പെയ്ത്തു മത്സരത്തിൽ കാർമൽ സ്കൂൾ ടീം ഒൻപത് മെഡലുകളാണ് നേടിയത്.
ഇതോടെ പഞ്ചാബിൽ നടക്കുന്ന സിബിഎസ്ഇ നാഷണൽ ചാമ്പ്യൻഷിലേക്ക് വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ ആർച്ചറി ടീം അർഹത നേടി. അജിത് ബാബു, നിഖിൽ സാജൻ എന്നിവരാണ് ആർച്ചറി ടീമിന്റെ പരിശീലകർ.