ഹിരോഷിമ ദിനം ആചരിച്ചു
1581970
Thursday, August 7, 2025 4:52 AM IST
മൂവാറ്റുപുഴ: എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക വി.എസ്. ധന്യ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പോസ്റ്റര്‍ പ്രദര്‍ശനം സഡാക്കോ പക്ഷികള്‍ ഉണ്ടാക്കല്‍ എന്നീ വ്യത്യസ്തങ്ങളായ പരിപാടികള്‍ നടന്നു. സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് കെ.ആര്. സുമ, എന്‍.എസ്. മായ എന്നിവര്‍ നേതൃത്വം നല്കി.
കോലഞ്ചേരി: വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പ്രസിഡന്റ് ഡോ. ശശി എളൂർ അധ്യക്ഷത വഹിച്ചു. വൈഎംസിഎ മുൻ സംസ്ഥാന ചെയർമാൻ പ്രഫ. ജോയി സി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. പ്രഫ. ജോർജ് കെ. ഐസക്ക്, സെക്രട്ടറി സി.കെ. ബാബു, സാജു എം. കറുത്തേടം, ചാക്കോ പത്രോസ്, സി.പി. മോനി, തമ്പി നെച്ചി എന്നിവർ പ്രസംഗിച്ചു.