പിക്അപ് വാനിടിച്ച് വിദ്യാർഥി മരിച്ചു
1581817
Wednesday, August 6, 2025 10:25 PM IST
കല്ലൂർക്കാട് : റോഡു മുറിച്ചു കടക്കവെ, പിക്അപ് വാനിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. കല്ലൂർക്കാട് കുഴികണ്ടത്തിൽ കെ.എ. മണിയുടെ മകൻ കാശിനാഥ് കെ.മണി (10) യാണ് മരിച്ചത്.
വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകുന്നേരം ആറരയോടെ മൂവാറ്റുപുഴ -തേനി ഹൈവേയിൽ കോട്ടക്കവലയ്ക്കു സമീപമായിരുന്നു അപകടം.
വീടിനു സമീപമുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി റോഡു മുറിച്ചു കടക്കുന്പോൾ മൂവാറ്റുപുഴ ഭാഗത്തേക്കു പോവുകയായിരുന്ന പിക്അപ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ആതിര. സഹോദരി: ദേവിക (പ്ലസ് വൺ വിദ്യാർഥിനി).