ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
1581559
Tuesday, August 5, 2025 10:42 PM IST
മരട്:കുണ്ടന്നൂർ - തേവര പാലത്തിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വൈറ്റില പൊന്നുരുന്നി കാച്ചപ്പിള്ളി റോഡിൽ അത്തം ലൈനിൽ തുരുത്തിപ്പറമ്പിൽ ടി.എസ്.ജോസഫ് (ജോണി 60) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം.
തേവരയിൽ നിന്നും കാറെടുക്കാൻ പോകുന്നതിനിടെ കുണ്ടന്നൂർ-തേവര പാലത്തിന് നടുവിലായി എതിർ ദിശയിൽ നിന്ന് വന്ന ലോറിയിടിക്കുകയായിരുന്നു.
ലോറി ജോസഫിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ സംസ്കാരം നടത്തി. ഭാര്യ: ലിസി. മക്കൾ: സിറിൾ, ഡെർഫിൻ. മരുമക്കൾ: ബെൻസി, ചിഞ്ചു.