വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനം: ഒരാള്‍ക്ക് പരിക്ക്
1581695
Wednesday, August 6, 2025 4:45 AM IST
ആലങ്ങാട്: കൊങ്ങോര്‍പ്പിള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് നടന്ന സംഘട്ടനത്തില്‍ ഒരാള്‍ക്കു പരിക്ക്. പാനായിക്കുളം സ്വദേശിയായ വിദ്യാർഥിക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം നാലരയോടെയാണു സംഭവം. വിദ്യാർഥിയുടെ തലയ്ക്കു കല്ലു കൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചതായി മൊഴിയില്‍ പറയുന്നു. തലയ്ക്കും മൂക്കിനും ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനാനിപുരം പോലീസ് അന്വേഷണമാരംഭിച്ചു.