നെടുമ്പാശേരി ബാങ്ക് അഴിമതി: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന്
1581962
Thursday, August 7, 2025 4:42 AM IST
നെടുമ്പാശേരി: നെടുമ്പാശേരി സഹ. ബാങ്കിൽ ഭരണകക്ഷിയായ കോൺഗ്രസ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വൻ ക്രമക്കേടുകൾ നടന്നുവെന്ന് പ്രസിഡന്റായിരുന്ന പി.പി. ഐസക്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തുടർച്ചയായി കോൺഗ്രസ് ഭരണത്തിലുള്ള ബാങ്കിൽ വായ്പ അനുവദിക്കുന്നതിൽ ഉൾപ്പടെ ക്രമക്കേടുകൾ നടക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഭരണത്തിന് നേതൃത്വം നൽകിയ പ്രസിഡന്റ് തന്നെ വാർത്താ സമ്മേളനത്തിലൂടെ കോടികളുടെ അഴിമതി നടന്നതായി വെളിപ്പെടുത്തിയത് അതീവ ഗൗരവമാണ്.
സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിയ്ക്കാൻ സഹകരണ വകുപ്പ് അടിയന്തിര അന്വേഷണത്തിന് ഉത്തരവിടണമെന്ന് സിപിഎം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ ആവശ്യപ്പെട്ടു.