സാനു സ്മൃതിയിൽ ചാവറ : ഗുരുക്കന്മാരിൽ സാനു മാഷ് അതുല്യൻ: ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
1581957
Thursday, August 7, 2025 4:42 AM IST
കൊച്ചി : സാംസ്കാരിക കൊച്ചിയിൽ സാനുമാഷിന് ഏറെ പ്രിയപ്പെട്ട ചാവറ കൾച്ചറൽ സെന്ററിൽ അദ്ദേഹത്തിന്റെ ദീപ്തജീവിതം അനുസ്മരിച്ചു സാനുസ്മൃതി. സാനു മാഷിനൊപ്പം സർഗസഞ്ചാരം നടത്തിയവർ, അടുത്തറിഞ്ഞവർ, അകലെ നിന്ന് ആദരവോടെ ആ ജീവിതം വായിച്ചവർ... ഗുരുസ്ഥാനീയനായ പ്രഫ. എം. കെ. സാനുവിനെക്കുറിച്ച് വാചാലമായി ചാവറയുടെ സന്ധ്യ. പലവട്ടം സാനുമാഷ് പ്രസംഗിച്ച വേദിയിൽ, എല്ലാവരും അദ്ദേഹത്തെക്കുറിച്ചു മാത്രം പ്രസംഗിച്ച ദിനം...!
ചാവറ കൾച്ചറൽ സെന്റർ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ഇന്നലെ പ്രഫ. എം. കെ. സാനു അനുശോചന സമ്മേളനം നടത്തിയത്. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
ഗുരുനാഥന്മാരിൽ അതുല്യ പ്രഭാവമുള്ള വ്യക്തിത്വമാണ് സാനുമാഷിന്റേതെന്നു അദ്ദേഹം അനുസ്മരിച്ചു. എല്ലാവരെയും പ്രചോദിപ്പിച്ച ജീവിതമായിരുന്നു സാനു മാഷിന്റേതെന്നും ജസ്റ്റീസ് അഭിപ്രായപ്പെട്ടു.
സിഎംഐ സഭ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ, ചാവറ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ. വി.തോമസ്, ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, കോർപറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, പ്രഫ. എം. തോമസ് മാത്യു,
ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ജില്ലാ പ്രസിഡന്റ് ഡി. ബി. ബിനു, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ഡൊമിനിക് പ്രസന്റേഷൻ, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ, മുൻ മേയർ സൗമിനി ജയ്ൻ, കെ. എൽ. മോഹനവർമ,
എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ,പി.ജെ. ചെറിയാൻ, അബ്ദുൽ കലാം, തനൂജ ഭട്ടതിരിപ്പാട്, ഗീത സദനം, അശോകൻ അർജുനൻ, ജോൺസൺ സി. ഏപബ്രഹാം, സി.ജി രാജഗോപാൽ, എം. എസ്. രഞ്ജിത് തുടങ്ങിയവർ പ്രസംഗിച്ചു.