സഹൃദയയിൽ പരിശീലനം പൂർത്തിയായവർക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
1581955
Thursday, August 7, 2025 4:42 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, നബാര്‍ഡിന്റെ സഹകരണത്തോടെ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച മുപ്പതു ദിവസത്തെ മൈക്രോ ഫിനാന്‍സ് ആന്‍ഡ് റിലേഷന്ഷിപ് മാനേജ്മെന്റ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തില്‍ നബാര്‍ഡ് എറണാകുളം ജില്ലാ ഡവലപ്മെന്റ് മാനേജര്‍ അജീഷ് ബാലു ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ 30 പേര്‍ക്ക് കൗണ്‍സിലര്‍ സക്കീര്‍ തമ്മനം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന് മനയംപിള്ളി, പ്രോഗ്രാം ഓഫീസര്‍ കെ.ഒ. മാത്യുസ്, ജെഎല്‍ജി ഡവലപ്മെന്റ് ഓഫീസര്‍ സി.ജെ. പ്രവീണ്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സെബിന് ജോസഫ്, റാണി റോയ് എന്നിവര്‍ പ്രസംഗിച്ചു.