റാങ്കുകളുടെ തിളക്കത്തിൽ നിർമല കോളജ്
1581966
Thursday, August 7, 2025 4:52 AM IST
മൂവാറ്റുപുഴ: നിര്‍മല കോളജിന് റാങ്കുകളുടെ തിളക്കം. വിവിധ വിഭാഗങ്ങളില്‍ എംജി സര്‍വകലാശാല 2025 അധ്യയന വര്‍ഷത്തില്‍ നടത്തിയ പരീക്ഷയില്‍ 27 വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി റാങ്കുകള്‍ നേടി.
എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ആദ്യ പത്ത് റാങ്കുകളും നിര്‍മല കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് ലഭിച്ചത്. ഗാരന്‍ റോയ് ഒന്നാം റാങ്കും, നിമ ജിജോ, ബിനിത ലില്ലി ബിനോയ്, സോന സോണി, എയ്ഞ്ചല്‍ നിക്സണ്, മെറിന് ജോണ്‍, സുരമ്യ സുരേന്ദ്രന്, ആതിര ലാലു, അലീന ജോജി, ഫിലോമിന്‍ റോയ് എന്നിവര്‍ യഥാക്രമം ആദ്യ പത്ത് റാങ്കുകള്‍ നേടി.
എംഎസ്സി കെമിസ്ട്രി പരീക്ഷയില്‍ എം. ഗാഥ രണ്ടാം റാങ്കും, എംഎ ഹിന്ദി പരീക്ഷയില്‍ അന്നു ടോമി രണ്ടും, എം.എസ്. അല്‍ഫാന അഞ്ചും, അലീന ജോഷി ഏഴും, രവീണ രവി എട്ടും റാങ്കുകള്‍ നേടി. എംഎ എച്ച്ആര്‍എം വിഭാഗത്തില്‍ ആന്മേരി ജോണ്‍ മൂന്നാം റാങ്കും, ആനി സന്തോഷ് ഏഴാം റാങ്കും നേടി. മലയാളം വിഭാഗത്തില്‍ അഞ്ചലി സജീവ് രണ്ടാം റാങ്കും, എന്‍. ഗോപിക ദേവി മൂന്നാം റാങ്കും, കെ.ബി അഞ്ചന ഏഴാം റാങ്കും കരസ്ഥമാക്കി.
എംസിഎ പരീക്ഷയില്‍ ജോസ്ന സോജന് പത്താം റാങ്കും നേടി. ടൂറിസം വിഭാഗത്തില്‍ അശ്വതി സുബ്രഹ്മണ്യന് ഒന്നാം റാങ്കും, നാല്, അഞ്ച്, ആറ് റാങ്കുകള്‍ മീനു സജിയും, സൈഫാന നൗഷാദും, എം.എന്‍ ശ്യാമ എന്നിവര്‍ യഥാക്രമം നേടി. എംഎസ്സി സൂവോളജി വിഭാഗത്തില്‍ അഹ്സാന ഫാത്തിമ ഒന്നാം റാങ്കും, സൗപര്‍ണിക സതീശന് ഏഴാം റാങ്കും കരസ്ഥമാക്കി.