വിമെൻ ഇൻ ബിസിനസ് കോൺക്ലേവ്
1581686
Wednesday, August 6, 2025 4:35 AM IST
ആലുവ: സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസിൽ വനിതകളുടെ പങ്കാളിത്തം വിപുലപ്പെടുത്തുന്നതും ലക്ഷ്യമിട്ട് സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമെൻ, ആലുവയിൽ വിമെൻ ഇൻ ബിസിനസ് കോൺക്ലെവ് സംവാദവേദി സംഘടിപ്പിച്ചു.
ഐഇഡിസി യുടെയും ഐഐസി യുടെയും കൊമേഴ്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ കൊമേഴ്സ് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുറിക്കൻ മോഡറേറ്ററായി.വിവിധ വ്യവസായ മേഖലകളിൽ വിജയം നേടിയ സ്ത്രീകൾ വേദിയിൽ അനുഭവങ്ങൾ പങ്കുവെച്ചു.
ആഷ സുരേഷ് (ഡയറക്ടർ, മിസ്റ്റി മൗണ്ടൻ റിസോർട്ട്),ലൈല സുധീഷ് (കെയർ ഫോർ യു സർവീസസ്),റെനു നവിൻ (നിതാര സ്റ്റുഡിയോ), വി.ജെ. രാജി( ഇന്ത്യൻ വോഗ്), ദീപ മത്തായി (അൽസ്കെയ്പ്പ്),ഡോ. മുംതാസ് ഖാലിദ് ഇസ്മായിൽ (ടോട്ടൽ ന്യൂട്രിഷ്യൻ പ്ലസ്)എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്.