കാൻസർ കാരണങ്ങളും പ്രതിരോധ മാർഗങ്ങളും: പുസ്തകം പ്രകാശനം ചെയ്തു
1581692
Wednesday, August 6, 2025 4:44 AM IST
കൊച്ചി: വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഓങ്കോളജിസ്റ്റായ ഡോ. റോജ ജോസഫ് രചിച്ച "കാൻസർ: കാരണങ്ങളും പ്രതിരോധ മാർഗങ്ങളും' എന്ന പുസ്തകം ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പ്രകാശനം ചെയ്തു.
കാൻസറുകളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധമാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളാണു പുസ്തകത്തിന്റെ ഉള്ളടക്കം.