തെരുവുനായ ശല്യം: നിവേദനം നൽകി
1581687
Wednesday, August 6, 2025 4:35 AM IST
നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് എൽദോ പൈനാടൻ നേതൃത്വം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ. ജോയി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ എ.കെ. ധനേഷ്, ജോസ് പൈനാടത്ത് തുടങ്ങിയവർ പങ്കെടുത്തു.