നവീകരിച്ച ചാപ്പലിന്റെ ആശീർവാദം ഇന്ന്
1581688
Wednesday, August 6, 2025 4:44 AM IST
മലയാറ്റൂർ : ദിവ്യകാരുണ്യ മിഷനറി സഭാംഗം ഫാ. ജോർജ് കുറ്റിക്കലച്ചൻ സ്ഥാപിച്ച ആകാശ പറവകളുടെ കൂട്ടുകാരുടെ 33-ാം സ്ഥാപക ദിനവും നവീകരിച്ച ചാപ്പലിന്റെ ആശീർവാദവും ഈശോയുടെ രൂപാന്തരീകരണ തിരുനാൾ ആലോഷങ്ങളും ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബിഷപ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യകാർമികത്വം വഹിക്കും. മലയാറ്റൂർ മാർവാലാഹ് ആശ്രമത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് കരുണയുടെ ജപമാല. തുടർന്ന് ബിഷപ്പിന് സ്വീകരണവും ചാപ്പൽ ആശീർവാദവും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതു സമ്മേളനം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ ജോസഫ് അരുമച്ചാടത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. മലയാറ്റൂർ പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും. മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ ആദരിക്കൽ ചടങ്ങ് നടത്തും.