ഹരിത ജനശ്രീ വാർഷികാഘോഷം
1581697
Wednesday, August 6, 2025 4:45 AM IST
കാലടി: മറ്റൂർ ഹരിത ജനശ്രീയുടെ 13-ാം വാർഷികാഘോഷം നടത്തി. പുതുക്കാട് പ്രജ്യോതി നികേതൻ കോളജ് പ്രിൻസിപ്പൽ ഡോ. സിമി വർഗീസ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ എം.എ. ഡേവിസ് അധ്യക്ഷത വഹിച്ചു. എം.ഇ. ജോയ്സൺ, മാർട്ടിൻ ചെന്പകശേരി, എം.എ. ഡേവിസ്, പി.വി. ആന്റണി, എം. കുട്ടപ്പൻ, സി.വി. റോയ്, കെ.വി. ആന്റണി, രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിച്ചു.